നമസ്കാരം! ഞങ്ങള്‍ വയനാട് ഡയറ്റിലെ ടിടിസി വിദ്യാര്‍ത്ഥികള്‍.മലവെള്ളപ്പാച്ചിലുപോലെയുള്ള ജീവിതപ്പാച്ചിലിനിടയില്‍ ഉള്ളില്‍ത്തടയുന്നതു ചിലതെങ്കിലും കോറിയിടാന്‍, ക്യാമ്പസ് മുഹൂര്‍ത്തങ്ങള്‍ നിങ്ങളുമായി പങ്കുവയ്ക്കാന്‍ ഞങ്ങളൊരു ബ്ലോഗ് തുടങ്ങുന്നു. സഹകരണവും പ്രോത്സാഹനവും പ്രതീക്ഷിക്കുന്നു.

Friday, 12 August 2011

സര്‍ഗം (സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ക്ലാസ്റൂം രചനകള്‍) പ്രകാശനം ചെയ്തു.



വയനാട് ജില്ലയിലെ എല്‍.പി, യു.പി  വിദ്യാര്‍ത്ഥികളുടെ ക്ലാസ്റൂം രചനകളുടെ സമാഹാരം 'സര്‍ഗം'  പ്രശസ്ത എഴുത്തുകാരന്‍ ശ്രീ. കല്‍പ്പറ്റ നാരായണന്‍ പ്രകാശനം ചെയ്തു. സര്‍ഗത്തിലെ രചനകള്‍ നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കായുള്ള സാഹിത്യശില്‍പശാലക്ക് സര്‍വ്വശ്രീ റെജിമാസ്റ്റര്‍, ടിസി ജോണ്‍, സുകുമാരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.അന്‍പതോളം വിദ്യാര്‍ത്ഥികള്‍ ശില്‍പശാലയില്‍ പങ്കെടുത്തു.പ്രിന്‍സിപ്പാള്‍ ശ്രീ അബ്ദുള്‍റസാഖ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. എം.എ ശശി സ്വാഗതവും എസ് കെ ജയദേവന്‍ നന്ദിയും പറഞ്ഞു.


1 comment:

  1. ഈ കുട്ടാഴ്മക്ക്എല്ലാവിധ ആശംസകളും...........
    എ.യു.പി .സ്കൂള്‍ ചിറ്റിലഞ്ചേരി

    ഞങളുടെ സ്കൂള്‍ ബ്ലോഗ്‌ വിസിറ്റ് ചെയ്യുക.

    www.aupsnotebook.blogspot.com

    ReplyDelete