നമസ്കാരം! ഞങ്ങള്‍ വയനാട് ഡയറ്റിലെ ടിടിസി വിദ്യാര്‍ത്ഥികള്‍.മലവെള്ളപ്പാച്ചിലുപോലെയുള്ള ജീവിതപ്പാച്ചിലിനിടയില്‍ ഉള്ളില്‍ത്തടയുന്നതു ചിലതെങ്കിലും കോറിയിടാന്‍, ക്യാമ്പസ് മുഹൂര്‍ത്തങ്ങള്‍ നിങ്ങളുമായി പങ്കുവയ്ക്കാന്‍ ഞങ്ങളൊരു ബ്ലോഗ് തുടങ്ങുന്നു. സഹകരണവും പ്രോത്സാഹനവും പ്രതീക്ഷിക്കുന്നു.
Tuesday, 26 July 2011
Monday, 25 July 2011
Friday, 8 July 2011
Tuesday, 5 July 2011
സൗഹൃദം എന്ന സത്യം (ആതിര കെ ആര്‍ , ടിടിസി രണ്ടാം വര്‍ഷം)
സുഹൃത്തേ, കാലത്തിന്റെ മണിവീണക്കമ്പികളില്‍ സ്നേഹത്തിന്റെ ദേവരാഗം മീട്ടാന്‍ വാനം കാണാത്ത മയില്‍പ്പീലികള്‍ക്കാകുമോ? അറിയില്ല. അളന്നൊഴിച്ചാല്‍ നിറം മങ്ങുന്ന ആറ്റിലെ നീര്‍മണികള്‍ സാഗരസന്ധ്യയുടെ മാറിലണിയുമ്പോള്‍ കളങ്കപ്പെടുന്നു. സ്നേഹം ഒരിക്കലും അളക്കാനുള്ളതല്ല, അവ എപ്പൊഴും സത്യത്തിന്റെ വാതിലുകള്‍ തുറന്നുതരുന്നു. ജീവിതത്തിന്റെ കയ്യെത്താത്ത വഴിത്താരകളില്‍ ഞാന്‍ തേടുന്നതും ആ സത്യത്തെ മാത്രം! യൗവനത്തിന്റെ പുറംതാളുകള്‍ ചിതലരിച്ചാല്‍ സമാധാനത്തിന്റെ വെള്ളരിപ്രാവുകള്‍ പറന്നകലും. നഷ്ടത്തിന്റെ മൂല്യത്തെ തിരിച്ചറിയുമ്പോള്‍ ഒരു പക്ഷേ കാലത്തിന്റെ കലാലയത്തില്‍നിന്നവ വിരമിച്ചിട്ടുണ്ടാവാം. സ്നേഹത്തിന്റെ മുഖം എപ്പോഴും വിരളമാണ്. നിഷ്കളങ്കമായ നമ്മുടെ സൗഹൃദത്തിന്റെ നിറം മങ്ങാത്ത മഴവില്ലിന്‍ ഏഴു വര്‍ണങ്ങള്‍ ഏഴു യുഗങ്ങളായി കോര്‍ത്തിണക്കാന്‍ ഇനിയും എത്രയോ കാത്തിരിക്കേണ്ടിവരുമോ നാം? കാലം എത്ര മാറിനിന്നാലും ജീവിതം , അതൊരു സത്യം മാത്രമായി മുമ്പില്‍ നില്‍ക്കുന്നു.....
നോവ് (നിഷബ എസ്, ടിടിസി രണ്ടാം വര്‍ഷം)
നോവിന്‍ നെരിപ്പോടെരിയുന്നുവോ?
എന്നകസമുദ്രത്തില്‍ തിരകളാര്‍ക്കുന്നുവോ?
ഓര്‍ക്കന്നു ഞാനെന്റെയിന്നലകളെ...
ഓര്‍ക്കുന്നു ഞാനെന്‍ മറക്കാനരുതാത്ത നിമിഷങ്ങളെ...
കത്തിജ്വലിക്കുന്ന സൂര്യനൊരുനാള്‍
പൊട്ടിത്തെറിക്കുമെന്നാരോ പറഞ്ഞു.
അതുപോലെയെന്‍ മനവും
ഒരുനാള്‍ പൊട്ടിത്തെറിക്കും!
എന്നകസമുദ്രത്തില്‍ തിരകളാര്‍ക്കുന്നുവോ?
ഓര്‍ക്കന്നു ഞാനെന്റെയിന്നലകളെ...
ഓര്‍ക്കുന്നു ഞാനെന്‍ മറക്കാനരുതാത്ത നിമിഷങ്ങളെ...
കത്തിജ്വലിക്കുന്ന സൂര്യനൊരുനാള്‍
പൊട്ടിത്തെറിക്കുമെന്നാരോ പറഞ്ഞു.
അതുപോലെയെന്‍ മനവും
ഒരുനാള്‍ പൊട്ടിത്തെറിക്കും!
Subscribe to:
Posts (Atom)