നമസ്കാരം! ഞങ്ങള്‍ വയനാട് ഡയറ്റിലെ ടിടിസി വിദ്യാര്‍ത്ഥികള്‍.മലവെള്ളപ്പാച്ചിലുപോലെയുള്ള ജീവിതപ്പാച്ചിലിനിടയില്‍ ഉള്ളില്‍ത്തടയുന്നതു ചിലതെങ്കിലും കോറിയിടാന്‍, ക്യാമ്പസ് മുഹൂര്‍ത്തങ്ങള്‍ നിങ്ങളുമായി പങ്കുവയ്ക്കാന്‍ ഞങ്ങളൊരു ബ്ലോഗ് തുടങ്ങുന്നു. സഹകരണവും പ്രോത്സാഹനവും പ്രതീക്ഷിക്കുന്നു.

Thursday 4 August 2011

ടിടിസി ഒന്നാം വര്‍ഷം ക്ലാസുകള്‍ ആരംഭിച്ചു.

ഡയറ്റിലെ ടിടിസി ഒന്നാം വര്‍ഷവിദ്യാര്‍ത്ഥികള്‍ക്കും  രക്ഷകര്‍ത്താക്കള്‍ക്കുമായുള്ള  ഓറിയന്റേഷന്‍ ക്ലാസ് ആഗസ്റ്റ് 3ന് ബുധനാഴ്ച നടന്നു. തുടര്‍ന്ന് നടന്ന പിടിഎ ജനറല്‍ബോഡിയില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞടുത്തു.
ഡയറ്റിലെ രണ്ടാം വര്‍ഷ ടിടിസി വിദ്യാര്‍ത്ഥികള്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ദ്വിദിന ഇംഗ്ലീഷ് തീയ്യേറ്റര്‍ ക്യാമ്പിന് (2011 ആഗസ്റ്റ് 4,5) തുടക്കമായി.  അധ്യാപനനൈപുണികള്‍ വികസിപ്പിക്കാനുതകുന്ന ഇരുപതോളം ആക്ടിവിക്ടികളാണ് പരിശീലിക്കുന്നത്.

                                                     ഇംഗ്ലീഷ് തീയ്യേറ്റര്‍ ക്യാമ്പ്



1 comment:

  1. നല്ലത്..അധ്യാപക വിദ്യാർഥികൾ തീർച്ചയായും പൊതുധാരയിൽ നിന്ന് അകന്ന് നിൽക്കാൻ പാടില്ല.ബ്ലോഗ് വെറും സ്കൂൾ വാർത്തകൾ മാത്രം ആയി പോകരുത്..നല്ല ഒരുപാട് രചനകൾ പ്രതീക്ഷിക്കുന്നു..സ്നേഹപൂർവ്വം

    ReplyDelete